National

ടിക് ടോക്കിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്സ്; സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ 21ാം വയസ്സിൽ അന്തരിച്ചു

ദില്ലി: കനേഡിയൻ ടിക് ടോക്ക് താരവും ഇന്ത്യക്കാരിയുമായ മേഘ ഠാക്കൂർ (21) അന്തരിച്ചു. മാതാപിതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ടിക് ടോക്കിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടാണ് മേഘയുടേത്. ബോഡി പോസിറ്റീവിറ്റി പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളായിരുന്നു മേഘയുടെ പ്രത്യേകത. മേഘയുടെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് അവളുടെ പ്രൊഫൈലിൽ നിന്നുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അറിയിച്ചു.

നവംബർ 24നാണ് മകളുടെ മരണമെന്നും ഇവർ അറിയിച്ചു. ‘ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായിരുന്നു മകൾ. ദയയും കരുതലുള്ള സുന്ദരിയായ പെൺകുട്ടി. മരണം താങ്ങാകുന്നതിനപ്പുറമാണ്. ആത്മവിശ്വാസവും സ്വതന്ത്രയുമുള്ള ഒരു യുവതിയായിരുന്നു അവൾ. അവൾ അവളുടെ ആരാധകരെ സ്നേഹിച്ചിരുന്നു. അവളുടെ വിയോഗം നിങ്ങൾ അറിയണം. മേഘക്കായി നിങ്ങളുടെ പ്രാർഥനകൾ തേടുന്നു’.- മാതാപിതാക്കൾ കുറിച്ചു. മേഘ താക്കൂറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി ആരാധകർ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും എത്തി.

മേഘ ഠാക്കൂറിന് ഒരു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കാനഡയിലേക്ക് താമസം മാറിയത്. 2019 ൽ മേഫീൽഡ് സെക്കൻഡറി സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോളേജിൽ ചേർന്നതിന് പിന്നാലെ ടിക് ടോക്കിൽ താരമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!