പുറത്താക്കിയ വി സിയുടെ പേര് വെബ്സൈറ്റിൽ നിന്ന് മാറ്റാതെ സാങ്കേതിക സർവകലാശാല.കെ ടി യു ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും വിസിയായി കാണിച്ചിരിക്കുന്നത് ഡോ. രാജശ്രീ എം എസിനെയാണ്..ഒന്നര മാസം മുമ്പാണ് സുപ്രിംകോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. സുപ്രിം കോടതി ഉത്തരവിറങ്ങി ഒന്നര മാസത്തിനു ശേഷവും ഡോ. എം.എസ് രാജശ്രീയുടെ പേര് നീക്കം ചെയ്യാതെ സർവകലാശാല തുടരുന്നത്.അതേസമയം, പേര് മാറ്റാത്തത് വെബ്സൈറ്റ് റി ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായ കാലതാമസമെന്ന് സർവകലാശാലയുടെ വിശദീകരണം.അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.
പുറത്താക്കിയ വി സിയുടെ പേര് ഇപ്പോഴും വെബ്സൈറ്റിൽ;പേര് മാറ്റാതെ കെടിയു

