Kerala News

കളിക്കിടെ വീണ് പരിക്കേറ്റ വിദ്യാര്‍ഥിയുടെ കൈ മുറിച്ചു;പിഴവ് കണ്ടെത്തിയാൽ കർശന നടപടിയെന്ന് ‘ആരോഗ്യമന്ത്രി

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവിനെത്തുടർന്ന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും .അന്വേഷിച്ച് റിപ്പോർട്ട്‌ തരാൻ ആരോഗ്ര സെക്രട്ടറിയോട് ആവശ്യപ്പെട്ടു.സമയബന്ധിതമായി റിപ്പോര്‍ട്ട് നൽകാൻ നിർദേശിച്ചു.ഹെൽത്ത്‌ സർവീസ് ഡയരക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ കിട്ടുമെന്നും അവര്‍ പറഞ്ഞു.ഒക്ടോബര്‍ 30-ന് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കൈകുത്തി വീഴുകയായിരുന്നു. തുടർന്ന് പിതാവിനൊപ്പം കുട്ടി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.ചികിത്സ വൈകിയതിനെത്തുടര്‍ന്ന് കൈയ്യുടെ നിറം കറുത്ത് നീലിച്ചു. അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാലാണ് കൈ മുറിച്ചുമാറ്റണമെന്ന് നിര്‍ദ്ദേശിച്ചത്. ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇവിടത്തെ ഡോക്ടർമാർ അറിയിച്ചതോടെ കണ്ണൂരില്‍ തിരിച്ചെത്തി മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. .ചികിത്സാപ്പിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടി വന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്മെന്‍റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാര്‍ട്മെന്‍റ് സിന്‍ഡ്രോം. കോഴിക്കോട് മെഡിക്കല്‍ കോളജിലും മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!