Kerala

ചാൻസലർ പദവി ഒഴിയില്ല; ആരിഫ് മുഹമ്മദ് ഖാൻ

ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. മുഖ്യമന്ത്രിക്കെതിരെയും ഗവർണറുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നു. ഇത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണ് എന്നും ഗവർണറുടെ വിമർശനം.

ചാൻസിലർ സ്ഥാനം ഔദാര്യമല്ലെന്നും പദവിയിൽ നിന്ന് ഒഴിയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരയും ഗവർണർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു. കോർപ്പറേഷനിലും സർവകലാശാലകളിലും കേഡർമാരെ നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള അനധികൃത നിയമനം അദ്ദേഹം അറിയുന്നില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ കാര്യക്ഷമത ഇല്ലായ്മയാണ് എന്നും ഗവർണർ പ്രതികരിച്ചു.

സർവകലാശാലകളിൽ ഒരുതരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സാങ്കേതിക സർവകലാശാല താൽകാലിക വിസിയെ തടയുന്നത് നിയമവിരുദ്ധമാണ്. തന്റെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്ക് ഉണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!