Local News

‘ലൂമിനേറ്റർ’ മയക്കുമരുന്നിനെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ്

മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ്. മയക്കുമരുന്നുകളുടെ വിതരണവും വ്യാപനവും തടയുന്നതിന് സേവന സന്നദ്ധരായ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ‘ലൂമിനേറ്റർ’ എന്ന പദ്ധതിക്ക് മാവൂർ പോലീസ് തുടക്കം കുറിക്കുന്നു. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പഞ്ചായത്ത് വാർഡ് തലത്തിൽ ഒരു സമിതി രൂപീകരിച്ച്‌ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്നിനെതിരെ സർക്കാർ സംസ്ഥാന തലത്തിൽ യോദ്ധാവ് എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ലഹരിയിൽ അകപ്പെട്ടവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ജനങ്ങളിൽ എത്തിക്കുന്നത്. മാവൂർ, പെരുവയൽ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലായി 32 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മാവൂർ പോലീസ് സ്റ്റേഷൻ. ഓരോ വാർഡുകളിലും വാർഡ് മെമ്പർമാർ കൺവീനർമാരായും അതത് വാർഡിലെ സേവന സന്നദ്ധരായ പൊതുജനങ്ങളിൽ നിന്നും 5 സ്ത്രീകൾ ഉൾപ്പെടെ 15 പേരും മാവൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ സമിതിയിൽ അംഗങ്ങളാവും. 32 വാർഡുകളെ 5 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററുകൾക്കും ഓരോ സബ് ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിക്കും.

വൈദ്യസഹായം, നിയമ സഹായം, കൗൺസിലിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ സഹായം ചെയ്യുക, വാർഡുകളിൽ മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും നടക്കുന്നുണ്ടെങ്കിൽ അത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുക, ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുക എന്നിവയാണ് സമിതി മെമ്പർമാരുടെ കടമ.

പദ്ധതിയുടെ പ്രഖ്യാപനവും, ലഹരിക്കെതിരെ മാവൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലിജുലാൽ സംവിധാനം ചെയ്ത ‘ലൈഫ് ലൈൻ’ ഷോർട്ട് ഫിലിമിന്റെ പ്രകാശനവും നാളെ(നവംബർ 16) രാവിലെ 11മണിക്ക് മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. എ. ശ്രീനിവാസ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!