കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹി തിരെഞ്ഞെടുപ്പിൽ ഭരണം എ പി വിഭാഗത്തിന്. 8 വോട്ടിനാണ് എ പി വിഭാഗം ജയം ഉറപ്പിച്ചത്.ആകെ 1424 പുരുഷ വോട്ടർമാരാണ് ഉണ്ടായിരുന്നത്.മൊത്തം 952 വോട്ടാണ് രേഖപ്പെടുത്തിയത്. എപി – ഇകെ വിഭാഗങ്ങളിലായി 15 പേർ വീതം ആകെ 30 സ്ഥാനാർഥികളാണ് മത്സരിച്ചിരുന്നത്..വന്നിട്ടുള്ള ഡബിൾ എൻട്രികൾ മാറ്റിനിർത്തിയാൽ കണക്കുപ്രകാരം 952 വോട്ടാണ് പോൾ ചെയ്തത്.കുന്ദമംഗലം എ എംഎൽപി സ്ക്കൂളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വോട്ടടുപ്പ് നടന്നത്.7 വോട്ട് ഇ കെ വിഭാഗത്തിനും ലഭിച്ചു
അതിപുരാതനമായ ഈ പള്ളിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി എപി – ഇകെ വിഭാഗങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളും വിഭാഗീയതയും ഉണ്ടായിരുന്നു. പള്ളിയുടെ ഭരണാധികാരത്തിന്റെ പേരിൽ ഇരു വിഭാഗങ്ങളും പരസ്പരം കൊമ്പു കോർക്കുകയും അത് കേസായി മാറുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോൾ തെരെഞ്ഞെടുപ്പ് നടന്നത്.
കോഴിക്കോട് പോലീസ് അസി.കമ്മീഷണർ കെ സുദർശൻ,കുന്ദമംഗലം പോലീസ് ഓഫീസർ യൂസ് ഫ് നടുത്തറമ്മൽ ,കുന്ദമംഗലം എസ് ഐ മാരാ മുഹമ്മദ് അഷ്റഫ് ജെബിൻ ജെബിൻ ഫ്രെഡി , മെഡിക്കൽ കോളേജ് എസ് ഐ ഹരികൃഷ്ണൻ, എസ് ഐ ബാബുരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ കനത്ത പോലീസ് കാവലിലാണ് വോട്ടടുപ്പ് നടന്നത്.റിട്ടേർണിംഗ് ഓഫീസർ അഡ്വ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ജമാ അത്ത് പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
അബ്ദുള്ള കോയ ഈയാറമ്പിൽ,അബ്ദുൾ മജീദ് കെ,അബ്ദുൾ റസാഖ് പൈക്കാട്ട് ,അബ്ദുൾ ഹമീദ് ടി വി ,അസീസ് തലപൊയിൽ,ഉമ്മർ കെ ,സൈദലവി പുല്പറമ്പിൽ, എം പി മൂസ, അബൂബക്കർ പത്താടി, റഫീഖ് മലാക്കുഴിയിൽ, എം കെ മുഹമ്മദ് ഹാജി,ജബ്ബാർ കണയങ്ങോട്ട് ,ഇമ്പിച്ചി അഹമ്മദ് എളമ്പിലാശ്ശേരി,പി അഹമ്മദ് കുട്ടി വടക്കയിൽ,ഐ മുഹമ്മദ് കോയ

