ആലപ്പുഴ മുതുകുളം പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ബി.ജെ.പി വിട്ട ബൈജു ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, കോൺഗ്രസ് പിന്തുണയോടെ നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിറ്റിംഗ് സീറ്റിൽ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു. അക്രമികളെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരും.ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി.ഇന്ന് രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
ജയിച്ച സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം;പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയെടുക്കണമെന്ന് വി ഡി സതീശൻ,പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ

