ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്.ഇന്ത്യൻ ബോളർമാരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് വിനയായി.പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തു. ഇന്ത്യയാകട്ടെ പവര്‍പ്ലേയില്‍ വെറും 38 റണ്‍സ് മാത്രമായിരുന്നു നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഇരുവരും ചേര്‍ന്ന് അടിച്ചൊതുക്കി.ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. കലാശപ്പോരില്‍ പാകിസ്താനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.ഓപ്പണര്‍മാരായ ജോസ് ബട്ലറും അലക്സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം സമ്മാനിച്ചത്.അതേസമയം തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആരാധകര്‍ക്ക് ആശ്വാസമായി വിരാട് കോലിയുടെ റെക്കോഡ്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമില്‍ കളിച്ച കോലി ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ലോകറെക്കോഡ് സ്വന്തമാക്കി.
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യമായി 4000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ 42 റണ്‍സ് നേടിയതോടെയാണ് കോലി റെക്കോഡ് കുറിച്ചത്. മത്സരത്തില്‍ കോലി 40 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തു. 115 മത്സരങ്ങളില്‍ നിന്ന് 52.73 ബാറ്റിങ് ശരാശരിയിലാണ് കോലി 4000 റണ്‍സെടുത്തത്.
പട്ടികയില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് രണ്ടാമത്. രോഹിത്തിന് 3853 റണ്‍സാണുള്ളത്. ന്യൂസീലന്‍ഡിന്റെ ഗപ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട്. ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം എന്ന റെക്കോഡും കോലിയുടെ പേരിലാണുള്ളത്.