കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലായിപ്പോഴും പാൻ ചവച്ചാണ് നടപ്പെന്ന് കെ മുരളീധരൻ.ഗവർണർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇപ്പൊൾ പോകുന്നില്ല. മന്ത്രിമാർക്കും ലഹരി വിരുദ്ധ പ്രവർത്തി നടത്താൻ അർഹത ഇല്ല. നാട് മുഴുവൻ ബാർ തുറന്നു വെച്ചിരിക്കുകയാണ്. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ് മുരളീധരൻ പറഞ്ഞു.അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേത്.മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ പൊലീസിന് മുന്നിലിട്ട് മർദിക്കുന്നു.മേയറെ പുറത്താക്കുന്നത് വരെ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. മേയർ രാജിവെക്കണം. കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്. മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല. ഇതെന്താ തറവാട് സ്വത്താണോയെന്ന് അദ്ദേഹം ചോദിച്ചു.മേയർ രാജി വെക്കുന്നത് വരെ സമരം നടത്തണമെന്നാണ് പാർട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നിലപാടും ഇത് തന്നെയാണ്. കത്ത് വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യം. മാപ്പ് പറഞ്ഞാൽ സ്ഥാനത്ത് ഇരിക്കാൻ കൊള്ളില്ലെന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു