കുന്ദമംഗലം മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പുരാരേഖാ വകുപ്പിൽ അനധികൃത നിയമനത്തെ ചൊല്ലി മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ രാജി ആവശ്യപ്പെട്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകർ കുന്ദമംഗലം സബ് സെന്റർ ഉപരോധിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഓ സലിം സ്വാഗതവും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് ഐ മുഹമ്മദ് കോയ അധ്യക്ഷതയും വഹിച്ചു.ലീഗ് നേതാവ് പി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സി ഗഫൂർ നന്ദി പറഞ്ഞു,ഓ ഹുസൈൻ,എൻ എം യുസഫ്,ശിഹാബ് റഹ്മാൻ,സിദ്ധിഖ് തെക്കയിൽ,ശമീൽ കെ കെ,മെമ്പർ കൗലത്ത് പി ,എം വി ബൈജു, സിറാജ് ചൂലാംവയൽ, തുടങ്ങിയവർ സംസാരിച്ചു
പുരാരേഖാവകുപ്പിൽ ജീവനക്കാരെ നിയമിക്കലിന് മന്ത്രിയുടെ ഇടപെടൽ;സബ് സെന്റർ ഉപരോധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ്

