കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ തീപിടുത്തം. മൊഫ്യൂസൽ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ആണ് ആദ്യ എത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങിയത്. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന മൊബൈൽ കടകളിൽ നിന്നും പുക ഉയരുന്നുണ്ട്. അഞ്ചു ഫയർ യൂണിറ്റുകൾ തീ അണക്കുന്നുണ്ട്.
കോഴിക്കോട് ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം, ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണയ്ക്കൽ ശ്രമം തുടങ്ങി

