Kerala

പറക്കും തളികയെ അനുകരിച്ച് കെഎസ്ആർടിസി ബസിന്റെ കല്യാണ യാത്ര; നടപടിയുമായ് മോട്ടോർ വാഹന വകുപ്പ്

എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കെഎസ്ആർടിസി ബസിന്റെ കല്യാണ യാത്ര. അടിമാലിയിലേക്ക് പോയ കല്ല്യാണ ബസാണ് പറക്കും തളികയെ അനുകരിച്ച് ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ച് യാത്ര നടത്തിയത്. കെഎസ്ആർടിസി എന്നത് മറച്ച് താമരാക്ഷൻപിള്ള എന്ന് പേര് മാറ്റിയാണ് യാത്ര. ബസിൽ കൊടി വീശി ഫുട്‌ബോൾ ആരാധകരുടെ ആഘോഷവും ഉണ്ട്.കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്.

രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്ല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിന് ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.ബസിനും ഡ്രൈവർക്കുമെതിരെ നടപടിയെടുത്തേക്കും. സാധാരണ ഗതിയിൽ ഞായറാഴ്ച്ച ദിവസങ്ങളിൽ ബസ് വിവാഹം ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടി സർവ്വീസ് നടത്തുന്നതിൽ നിയമതടസമില്ല. എന്നാൽ ഒരു തരത്തിലും ബസിന്റെ ബോർഡ് മറക്കുകയോ അലങ്കാരപ്പണി ചെയ്യുന്നതിനോ അനുമതിയില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!