Kerala News

ഇന്ന് വിദ്യാരഭം

ഇരുട്ടില്‍ നിന്നും വെളിച്ച്ത്തിലേക്ക് ,അവിദ്യയില്‍ നിന്ന് വിദ്യയിലേക്ക് നയിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് വിജയദശമി. കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടേ വിജയം ഉദ്ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി.

സരസ്വതീദേവി അനുഗ്രഹം ചൊരിയുന്ന പുണ്യ മുഹൂര്‍ത്തം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമിദിനം. വിദ്യയുടെ ആരംഭത്തിനും വേദാരംഭത്തിനുമെല്ലാം മുഹൂര്‍ത്തം നോക്കണമെന്നാണു ജ്യോതിഷവിധി. എന്നാല്‍, നവരാത്രിക്കു ശേഷമുള്ള വിജയ ദശമി ദിവസം, അന്ന് ഏത് ആഴ്ചയായാലും ഏതു നക്ഷത്രമായാലും വിദ്യാരംഭം ആകാം.

കര്‍ണാടകത്തില്‍ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തില്‍ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടം. തിരൂര്‍ തുഞ്ചന്‍ പറമ്പ്, ദക്ഷിണമൂകാംബി എന്നാണറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിലുള്ള തിരുവുള്ളക്കാവ് ക്ഷേത്രം കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ സരസ്വതീക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ വിജയദശമിക്ക് വിദ്യാരംഭം നടന്നു.

വിജയദശമിദിവസം ഒട്ടേറെ ക്ഷേത്രങ്ങളിലും ചില വീടുകളിലും എഴുത്തിനിരുത്തല്‍ നടന്നു.കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. രണ്ടു വയസു തികഞ്ഞ് മൂന്നു വയസു തികയുന്നതിനു മുമ്പുള്ള കാലത്താണ് എഴുത്തിനിരുത്തേണ്ടത്. ഈ കാലയളവില്‍ വരുന്ന നവരാത്രി കഴിഞ്ഞുള്ള വിജയദശമിയിലെ വിദ്യാരംഭനാളില്‍ തന്നെ എഴുത്തിനുത്തുന്നതു കൂടുതല്‍ നല്ലത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!