Kerala

ഓപ്പറേഷൻ യെല്ലോ; അനർഹരെ കണ്ടെത്തുന്നതിനായി വീടുകളിൽ പൊതു വിതരണ വകുപ്പിന്റെ മിന്നൽ പരിശോധന, പിടികൂടിയത് 489 റേഷൻ കാർഡുകൾ

കാക്കനാട്: പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ യെല്ലോയിൽ പിടികൂടിയത് 489 റേഷൻ കാർഡുകൾ. കൂടാതെ ഇത്തരം റേഷൻ കാർഡുപയോഗിച്ച് മുൻഗണനാ വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ റേഷൻ കാർഡ് ഉടമകൾക്ക് 8.19 ലക്ഷം രൂപ പിഴയും ഈടാക്കി.മഞ്ഞ, പിങ്ക്, നീല എന്നീ നിറങ്ങളിലുളള മുൻഗണനാ വിഭാഗക്കാരുടെ റേഷൻ കാർഡുകൾ അർഹതയില്ലാതെ കൈവശം വെയ്ക്കുന്നവരെ പിടികൂടുന്നതിനാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ കണ്ടെത്തി റേഷൻ കാർഡ് മാറ്റി നൽകി പകരം അർഹരായവർക്ക് സബ്‌സിഡി ലഭിക്കുന്ന കാർഡുകൾ നൽകുമെന്ന ജില്ലാ സപ്ലൈക്കോ ഉദ്യോഗസ്ഥ ബി ജയശ്രീ പറഞ്ഞു.

റേഷൻ ഇൻസ്‌പെക്ടർമാർ മുന്നറിയിപ്പില്ലാതെ നേരിട്ട് വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. ഒരേക്കറിൽ കൂടുതൽ ഭൂമിയുളളവർ, മാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുളളവർ, സർക്കാർ, അർധ- സർക്കാർ, പൊതുേമഖല സഹകരണ സ്ഥാപന ജീവനക്കാർ, 1,000 ചതുരശ്ര അടി വിസ്തീർണമുളള വീടോ, ഫ്‌ളാറ്റോ സ്വന്തമായി ഉളളവർ, ആഡംബര ആദായ നികുതി അടയ്ക്കുന്നവർ, സർവീസ് പെൻഷൻ കൈപ്പറ്റുന്നവർ, സ്വന്തമായി നാലു ചക്ര വാഹനമുളളവർ എന്നിവർക്കാണ് മുൻഗണനാ കാർഡിന് അർഹത ഇല്ലാത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!