ഓപ്പറേഷൻ യെല്ലോ; അനർഹരെ കണ്ടെത്തുന്നതിനായി വീടുകളിൽ പൊതു വിതരണ വകുപ്പിന്റെ മിന്നൽ പരിശോധന, പിടികൂടിയത് 489 റേഷൻ കാർഡുകൾ
കാക്കനാട്: പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ യെല്ലോയിൽ പിടികൂടിയത് 489 റേഷൻ കാർഡുകൾ. കൂടാതെ ഇത്തരം റേഷൻ കാർഡുപയോഗിച്ച് മുൻഗണനാ വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ റേഷൻ കാർഡ് ഉടമകൾക്ക് 8.19 ലക്ഷം രൂപ പിഴയും ഈടാക്കി.മഞ്ഞ, പിങ്ക്, നീല എന്നീ നിറങ്ങളിലുളള മുൻഗണനാ വിഭാഗക്കാരുടെ റേഷൻ കാർഡുകൾ അർഹതയില്ലാതെ കൈവശം വെയ്ക്കുന്നവരെ പിടികൂടുന്നതിനാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ കണ്ടെത്തി റേഷൻ കാർഡ് മാറ്റി നൽകി പകരം അർഹരായവർക്ക് സബ്‌സിഡി ലഭിക്കുന്ന കാർഡുകൾ നൽകുമെന്ന ജില്ലാ […]
