പുള്ളാവൂർ ചെറുപുഴയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ടിന് മറുപടിയുമായി ബ്രിസീലിയൻ ആരാധകർ.പുള്ളാവൂരിലെ ചെറുപുഴയിൽ തുരുത്തിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടിനു മുന്നിലാണ് ബ്രസീൽ സൂപ്പർതാരം നെയ്മറിനെ സ്ഥാപിച്ചത്.മെസിയുടെ 30 അടി കൂറ്റൻ കട്ടൗട്ട് ചെറുപുഴയുടെ നടുവിൽ സ്ഥാപിച്ചത് എങ്ങനെയാണോ അതേപോലെ തന്നെ ആഘോഷപൂർവ്വമായിട്ടാണ് ബ്രസീൽ ഫാൻസ് നെയ്മറുമായി എത്തിയത്.ഇപ്പോൾ മെസിക്ക് പിന്നാലെ നെയ്മറുടെ കൂറ്റൻ കട്ടൗട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മെസിയുടെ കട്ടൗട്ടിന്റെ നിർമാണം മുതൽ സ്ഥാപിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൊടുവള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ. മെസിയുടെ കട്ടൗട്ട് വെച്ചതോടെ ഈ കോഴിക്കോട്ടെ ഈ ഗ്രാമത്തെ ലോകം അറിഞ്ഞ് തുടങ്ങിയിരുന്നു.അർജന്റീനിയൻ ഫാൻസിന്റെ പേജിലടക്കം പുള്ളാവൂരിലെ മെസിയുടെ കട്ടൗട്ടിന്റെ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു.35 അടി ഉയരമാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന്‍റെ കട്ടൗട്ടിനുള്ളത്. വലിയ ആഘോഷത്തോടെയാണ് ബ്രസീല്‍ ആരാധകര്‍ നെയ്‌മര്‍ കട്ടൗട്ട് സ്ഥാപിക്കാനെത്തിയത്.
അങ്കം തുടങ്ങി… ചെറുപുഴയിൽ മെസ്സിക്ക് മുൻപിൽ നെയ്‌മർ എത്തി

