National

പന്ത്രണ്ടുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു; സംഭവം സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം റിഹേഴ്സൽ ചെയ്യുന്നതിനിടെ

ബംഗളൂരു: സ്കൂൾ നാടകത്തിനായി ഭഗത് സിങ്ങിൻ‌റെ മരണം അഭിനയിക്കുന്നതിനിടെ 12 വയസുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കർ‌ണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ സഞ്ചയ് ഗൗഡ എന്ന വിദ്യാർഥിയാണ് മരിച്ചത്.

കന്ന‍ഡ രാജ്യോത്സവത്തിനായാണ് നാടക പരിശീലനം നടത്തിയത്. വീട്ടിലാണ് കുട്ടി പരിശീലനം നടത്തിയത്. ഈ സമയം മതാപിതാക്കൾ വീട്ടിലില്ലായിരുന്നു. നാടക പരിശീലനത്തിൽ ഉപയോഗിച്ച കയർ കുട്ടി ഫാനില്‍ കെട്ടിയെന്നാണ് കരുതുന്നത്. കമ്പിളി തൊപ്പി ഉപയോഗിച്ച് മുഖം മറച്ചിരുന്നു.

മാതാപിതാക്കൾ വീട്ടിൽ തിരികെയെത്തിയപ്പോൾ കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടക എസ്‍എൽവി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച സഞ്ചയ് ഗൗഡ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!