സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമാണെന്ന മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് അതേനാണയത്തിൽ വാക്കുകള്‍ക്ക് മറുപടിയുമായി സ്വപ്ന സുരേഷ്.പി ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് സ്വപ്നയുടെ പോസ്റ്റ്.എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നുവെന്നും സ്വപ്ന തന്റെ പോസ്റ്റിൽ കുറിച്ചു.ശ്രീരാമകൃഷ്ണന് ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്ന് സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ശ്രീരാമകൃഷ്ണന് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. ഇതൊന്നും അദ്ദേഹത്തിന് ഓര്മയില്ലെങ്കില് എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അതോടെ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും’. സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പി. ശ്രീരാമകൃഷ്ണന് സ്വപ്ന സുരേഷിന്റെ മറുപടി;’ഇതു കണ്ടിട്ടും ഓര്മ വരുന്നില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് കൊടുക്കൂ

