കൊടുവള്ളി കെ എം ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിച്ച സൈക്കോളജി ഡിപ്പാർട്മെന്റ് കെ എം ഒ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി ടി എ റഹീം എം എൽ എ ഉൽഘാടന കർമ്മം നിർവ്വഹിച്ചു. ചെയർമാൻ പ്രൊഫസർ മുഹമ്മദ് അലി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ ബഷീർ കെ സ്വാഗതം ആശംസിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ കോതൂർ മുഹമ്മദ് മാസ്റ്റർ, താന്നിക്കൽ മുഹമ്മദ്, അക്കാഡമിക് കമ്മിറ്റി കൺവീനർ കെ കെ സുബൈർ, പി ടി എ പ്രസിഡന്റ് അഷ്‌റഫ്, ഡോക്ടർ അഹമ്മദ്, സീതി ഷാബിൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.
കെ എം ഒ കോളേജിൽ സൈക്കോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു

