പേരാമ്പ്ര കായണ്ണയിലെ വിവാദ ആൾദൈവത്തിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.രവിയുടെ വീടും ക്ഷേത്രവും സ്ഥിതി ചെയ്യുന്നിടത്തേക്കായിരുന്നു പ്രതിഷേധം.അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ദുർമന്ത്രവാദം നടത്തുകയും ചെയ്യുന്ന രവിയെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ആവശ്യപ്പെട്ടു.ഇയാളെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയവരുടെ വാഹനങ്ങൾ കഴിഞ്ഞദിവസം നാട്ടുകാർ അടിച്ചു തകർത്തിരുന്നു. അതേസമയം, സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇയാളെന്ന് സൂചനയുണ്ട്.
കോഴിക്കോട് വിവാദ ആൾദൈവത്തിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

