Local News

കൊടുവള്ളിയിൽ കാളപൂട്ടിന് എത്തിച്ച കാള വിരണ്ടോടി;ഒരാൾക്ക് പരിക്ക്

കൊടുവള്ളിയിൽ കാളപൂട്ടിന് എത്തിച്ച കാള വിരണ്ടോടി ഒരാൾക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ രണ്ടു മണിയോടു കൂടിയാണ് സംഭവം.കരുവൻപൊയിൽ എരഞ്ഞിക്കോത്ത് കാളപൂട്ടിന് എത്തിച്ച കാള വണ്ടിയിൽ നിന്നും ഇറക്കുന്നതിനിടെ കയർ പൊട്ടിച്ച് ഓടുകയായിരുന്നു.ഓട്ടത്തിനിടെയാണ് നെച്ചൂളി സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.15 കിലോമീറ്റർ ഓളം ഓടിയ കാളയെ ചാത്തമംഗലം പഞ്ചായത്തിലെ കോട്ടോൽതാഴം വച്ച് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിടിച്ചു കെട്ടി ഉടമയെ ഏൽപ്പിച്ചു.എരഞ്ഞിക്കോത്ത് സ്വദേശി മുർഷിദിന്റെ കാളയാണ് വിരണ്ട്‍ ഓടിയത് രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മുരളീധരൻ
അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സലിം നിവിൻ ദാസ് അമീർ രജീഷ് ശരത് മിഥുൻ എന്നിവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!