National

കോൺഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ് ; കേരളത്തിൽ വോട്ടെടുപ്പ് രാവിലെ 10 മുതൽ

കോൺഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ് കേരളത്തിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ തിരുവനന്തപുരം ഇന്ദിരാഭവനിൽ വെച്ച് നടക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും കെപിസിസിയിൽ പൂർത്തിയായി. സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസർ ജി. പരമേശ്വര എം.എൽ.എയും, അസി. പി.ആർ.ഒ. വി.കെ. അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം നൽകും.വോട്ട് രേഖപ്പെടുത്താനുള്ള ഐ.ഡി. കാർഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങൾക്ക് തിരിച്ചറിയൽ രേഖകൾ (വോട്ടർ ഐ.ഡി/ആധാർ കാർഡുകൾ) സമർപ്പിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ 9 മണി മുതൽ കെ.പി.സി.സി ഓഫീസിൻറെ മുന്നിലെ പ്രത്യേക കൗണ്ടറിൽ നിന്നും അത് കെെപ്പറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!