News

കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ്

പ്രമുഖ വിദേശ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ് ഒക്ടോബര്‍ അഞ്ചിന് ദുബായില്‍ വെച്ച് സമ്മാനിക്കും. ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് സമ്മാനിക്കുക. കൈരളി ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി ഉപഹാരം സമര്‍പ്പിക്കും. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ജൂറി ചെയര്‍മാന്‍ രവി പിള്ള, കൈരളി എം.ഡി ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സംബന്ധിക്കും.
സത്യസന്ധത കൈമുതലാക്കി കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞയാളാണ് കാസിനോ മുസ്തഫ ഹാജി. ബഹറിനിലെ പ്രശസ്ത ഹോട്ടല്‍ ശൃംഘലയായ അല്‍ ഒസ്‌റ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധ നേടിയ ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹ്‌റിനിലെത്തി കഠിനാധ്വാന ഫലമായാണ് കാസിനോ ഗ്രൂപ്പ് ഉണ്ടാക്കിയത്. മാഹി ചാലക്കര സ്വദേശിയായ ഇദ്ദേഹം എല്ലാ ജാതിമത വിഭാഗത്തില്‍പെട്ടവര്‍ക്കും എന്നും തണലായ് നിന്ന വ്യക്തിയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!