പത്തനംതിട്ട മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ ‘വാസന്തിയമ്മമഠത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്.കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി വാസന്തി എന്ന സ്ത്രീയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്താണ് മന്ത്രവാദം നടന്നിരുന്നത്.ആറ് വര്‍ഷത്തോളമായി ഈ കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ തേടിയാണ് ആളുകള്‍ ഇടേക്കു വന്നിരുന്നത്.ഡിവൈഎഫ്ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ സ്ഥലത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു.ഇവരെ എതിർക്കുന്ന നാട്ടുകാരെയെല്ലാം ഇവർ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു.സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
മന്ത്രവാദചികിത്സ; മലയാലപ്പുഴയില്‍ ‘വാസന്തിയമ്മമഠം’ അടിച്ചുതകര്‍ത്തു;മന്ത്രവാദിനി കസ്റ്റഡിയിൽ

