മല്ലിഗാജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷനാവുന്നയാള്‍ക്ക് പ്രവര്‍ത്തന പാരമ്പര്യം വേണമെന്നും ചെന്നിത്തല പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം ചെന്നിത്തല പ്രചാരണം നടത്തും.7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും. നിലവിൽ ചെന്നിത്തല കോൺഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല.നേരത്തെ ചെന്നിത്തലക്ക് പിന്നാലെ കെ സുധാകരൻ, വി.ഡി സതീശൻ തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഖാർഗെ ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.തരൂരിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നുവെന്നുമാണ് ചെന്നിത്തല പറഞ്ഞത്