ഗാന്ധിനഗർ: സുപ്രീംകോടതി വിധിക്ക് പിന്നാലെ സുരക്ഷാ ഭീഷണി ഉയർന്നതോടെ ഗുജറാത്ത് വിട്ട് ബിൽക്കീസ് ബാനു. കഴിഞ്ഞ ദിവസമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചത്. ഇതോടെ സുരക്ഷാ ഭീഷണി ഉയർന്നതിനെ തുടർന്നാണ് കുടുംബത്തോടൊപ്പം ഗുജറാത്ത് വിട്ടത്. കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിൽക്കീസ് ബാനു പ്രതികരിച്ചു.
പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് രമൺലാൽ മോദിയ എന്നിവർക്കാണ് സുപ്രിംകോടതി ജാമ്യം നൽകിയത്. 17 വർഷത്തിലധികം തടവിൽ കഴിഞ്ഞുവെന്നത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഒരാൾക്ക് ശാരീരിക വൈകല്യമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 2002ലെ ഗുജറാത്ത് കലാപകാലത്ത് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകളുൾപ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തു. 2008ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികൾക്ക് ജീവപര്യന്തം
2017-ൽ ബോംബെ ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു. 2022ൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകി 11 പ്രതികളെയും വിട്ടയച്ചിരുന്നു. എന്നാൽ, ഈ നടപടിക്ക് ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി 2024 ജനുവരിയിൽ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കുകയും പ്രതികളോട് ജയിലിലേക്ക് മടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു/

