‘ദേശീയപാര്‍ട്ടി’ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു.തെലങ്കാന രാഷ്ട്രീയ സമിതി ഇനിഭാരത് രാഷ്ട്രസമിതി അഥവാ ബി.ആര്.എസ്എന്ന പേരിലറിയപ്പെടും. തെലങ്കാന ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു കെ. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പ്രഖ്യാപനം.ജെഡിഎസ് നേതാവ് കുമാരസ്വാമിയും തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവൻ എന്നിവർ പുതിയ പേര് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷം ഇല്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.2024ലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചാണ് ദേശീയ പാര്‍ട്ടി രൂപീകരണം. ബിജെപി വിരുദ്ധ ചേരിയിലെ നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള്, എം.കെ. സ്റ്റാലിന്, പിണറായി വിജയന്, നവീന്‍ പട്നായിക് തുടങ്ങിയവരുമായി കെ.സി.ആര്. നടത്തിയ കൂടിക്കാഴ്ചകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
2024-ല്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി മോദിയെയും എതിരിടാനുള്ള താല്പര്യം നേരത്തെ തന്നെ കെ.സി.ആര്. വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യത്തില്‍ പങ്കാളികളാകാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു.

