പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ‘ആദിപുരുഷി’ന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്നു എന്ന പ്രഖ്യാപനത്തോടെ വന്ന ചിത്രത്തിന്റെ ടീസറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്,ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം, ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ എത്തിയ ടീസര്‍ റിയാക്ഷന്‍ വീഡിയോകളില്‍ മിക്കതിലും കണക്കറ്റ പരിഹാസമാണ്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും അങ്ങനെ തന്നെ.
https://twitter.com/trolee_/status/1576572799711252480?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1576572799711252480%7Ctwgr%5Ee39841ca0f9f62948470b8e70c09da0e5f6066aa%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ftrolee_%2Fstatus%2F1576572799711252480%3Fref_src%3Dtwsrc5Etfw
https://twitter.com/efghijkl___/status/1576579641720320001?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1576579641720320001%7Ctwgr%5E75fec70aa63afdde87b3045799008f5ebaab6a3f%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fefghijkl___%2Fstatus%2F1576579641720320001%3Fref_src%3Dtwsrc5Etfw
പോഗോ ചാനലിനോ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കിനോ ഒക്കെയാവും ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശമെന്നാണ് പ്രചരിക്കുന്ന ഒരു തമാശ. കൊച്ചുടിവിയിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്കുപോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങൾ. ടെമ്പിൾ റൺ എന്ന മൊബൈല്‍ ഗെയ്മിനു പോലും ഇതിലും മികച്ച വിഎഫ്എക്സ് ആണെന്നും ഇവർ പറയുന്നു.താനാജി ഒരുക്കിയ ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമ–രാവണ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.ഇന്ത്യയിൽ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 500 കോടിയിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം പുറത്തെത്തിക്കുന്നുണ്ട്.