Local News

കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽ റെയ്ഡ്;നാല് പേർ പിടിയിൽ

കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽറെയ്ഡ്.സമാന്തര ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന മൂന്ന് കടകളിൽ നിന്നായി നാല് പേരെയാണ് പോലീസ് പിടികൂടിയത്.സത്യ ലോട്ടറി,വിൻ ഫോർട്ട് ലോട്ടറി ,കേരള ലോട്ടറിഎന്നീ കടകളിൽ നിന്നായി മൊബൈൽ ഫോണുകളും,പണവും മൂന്നക്ക നമ്പർ കുറിച്ചിട്ട പേപ്പറുകളും അടക്കമാണ് കുന്ദമംഗലം പോലീസ് പിടിച്ചെടുത്തത്.സംഭവത്തിൽ മുക്കം സ്വദേശികളായ കല്ലൂർ അഭിനവ്(20),പുൽപറമ്പിൽ വിജിൻ (19),പൊയിലിൽ അലി (47)രാജീവ് (37 ) എന്നിവരാണ് പിടിയിലായത്.ഡിസിപിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നുള്ള നിർദ്ദേശത്തിൽ കുന്ദമംഗലം സ്റ്റേഷൻ എച്ച് ഒ യൂസഫ് നടുതറമ്മൽ,എസ് ഐ അഷ്‌റഫ് , ജിബിൻ ഫ്രഡ്‌ഡി,എ എസ് ഐ അബ്‌ദുറഹ്‌മാൻ,സി പി ഒ മാരായ പ്രമോദ്,കൃഷ്ണൻ കുട്ടി,വിശോബ് ലാൽ,ജംഷീർ,വിപിൻ ഷാജഹാൻ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.പ്രതികളെ റിമാൻഡ് ചെയ്യും.ഇവരിൽനിന്നും മുപ്പതിനായിരം രൂപയോളമാണ് പിടിച്ചെടുത്തത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!