Kerala News

അക്രമകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണം;സുപ്രീം കോടതിയെ സമീപിച്ച് കേരളം

പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായകളെയും കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ.സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയിലാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് എ.ബി.സി പദ്ധതി നടത്തിപ്പില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റി നിറുത്തിയത്. ഇതോടെ എട്ട് ജില്ലകളില്‍ എ.ബി.സി പദ്ധതി നടത്തിപ്പ് ഏതാണ്ട് പൂര്‍ണ്ണമായി തടസ്സപ്പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് കുടുംബശ്രീ യുണിറ്റികളെ എ.ബി.സി പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് വിലക്കിയത്. നിലവില്‍ മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുള്ള ഏജന്‍സികളെ മാത്രമേ എ.ബി.സി പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളു. എന്നാല്‍ ഇത്തരം ഏജസികള്‍ കേരളത്തില്‍ ഇല്ലെന്നും അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുതലായ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് സംസ്ഥാന വ്യാപകമായി വാക്‌സിനേഷന്‍ നടപ്പാക്കി വരുകയാണെന്നും സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയില്‍ ഫയല്‍ ചെയത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!