National

ആര്യാടൻ മുഹമ്മദിന്റെ വിയോഗം; ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ദേശീയ പദയാത്രയായതുകൊണ്ട് ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് ആര്യാടൻ മുഹമ്മദിന്റെ കുടുംബവും കോൺഗ്രസ് നേതാക്കളോട് പറഞ്ഞു.

തൃശൂരിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം സമാപിക്കാനിരിക്കെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോഗ വാർത്ത എത്തുന്നത്. അപ്പോൾ തന്നെ നേതാക്കൾ ചർച്ചകളിലേക്കും കൂടിയാലോചനകളിലേക്കും കടന്നിരുന്നു. രാഹുൽ ഗാന്ധി ഇന്ന് തന്നെ നിലമ്പൂരിലേക്ക് പോകണമോ, പദയാത്രയിൽ മാറ്റം വരുത്തണോ എന്നതായിരുന്നു ചർച്ചാ വിഷയം. ആര്യാടൻ മുഹമ്മദിന്റെ കുടുംബാംഗങ്ങളുമായും ഇതിനിടെ നേതാക്കൾ സംസാരിച്ചു. എന്നാൽ ദേശിയ പദയാത്രയായതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രാഹുൽ ഗാന്ധിയും നേതാക്കളും എത്തുകയായിരുന്നു.

ആദ്യം തീരുമാനിച്ചിരുന്നത് രാഹുൽ ഗാന്ധി 28-ാം തിയതി ആര്യാടൻ മുഹമ്മദിന്റെ കുടുംബത്തെ കാണാൻ പോകാമെന്നായിരുന്നു. എന്നാൽ ഇന്ന് തന്നെ സന്ദർശിക്കാമെന്ന് പിന്നീട് തീരുമാനമെടുത്തു. പദയാത്ര അവസാനിച്ചതിന് പിന്നാലെ റോഡ് മാർഗം നിലമ്പൂരിലേക്ക് പോവുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!