International

ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതേ എന്ന അഭ്യർത്ഥനയുമായി റെഡ് ക്രോസ്

ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ് രംഗത്. ഫോൺ വാങ്ങാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരിൽ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് റെഡ് ക്രോസിൻ്റെ അഭ്യർത്ഥന. ലാവോസിലെ ഒരു ബ്യൂട്ടി ക്ലിനിക്കിൽ, തങ്ങളുടെ ഐഫോണുകൾ പിടിച്ച് വൃക്ക മാറ്റിയതെന്ന തരത്തിൽ, വയറ്റിലുള്ള മുറിവുമായി നിൽക്കുന്ന ചിലരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇത്തരത്തിൽ അവയവക്കൈമാറ്റം നടത്തുന്നത് നിയമലംഘനമാണെന്ന് തായ് റെഡ് ക്രോസ് അവയവക്കൈമാറ്റ വകുപ്പ് പറഞ്ഞു. അവയവക്കൈമാറ്റം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ഐഫോൺ വാങ്ങാനുള്ള പണത്തിനായി അവയം നൽകുന്നത് വളരെ മോശമാണെന്നും റെഡ് ക്രോസ് പറയുന്നു.

അതേസമയം, ഈ ചിത്രങ്ങളുടെ ആധികാരികതയെപ്പറ്റി ചില സംശയങ്ങളുയരുന്നുണ്ട്. മാർക്കറ്റിംഗ് തന്ത്രമാവാം ഇതെന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്. 2020ൽ ഒരു 17കാരൻ ചൈനയിൽ തൻ്റെ വൃക്ക വിറ്റ് ഐഫോൺ വാങ്ങിയിരുന്നു. എന്നാൽ, രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനം താളം തെറ്റിയതോടെ ഈ കുട്ടി കിടപ്പുരോഗിയാവുകയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!