മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടും എന്തുകൊണ്ട് ഭാര്യ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തുടരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ട ആവശ്യമില്ലെന്ന് അമരീന്ദറിന്റെ മറുപടി.മന്മോഹന് സിങ് മന്ത്രിസഭയിലെ വിദേശകാര്യ സഹ മന്ത്രിയായിരുന്നു പ്രണീത് കൗര്‍. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമാണ്.കഴിഞ്ഞ ദിവസമാണ് മകന് രണ്‍ബീര്‍ സിങ്, മകള്‍ ഇന്ദേര്‍ കൗര്‍, ചെറുമകന് നിര്വാന് സിങ് എന്നിവര്‍ക്കൊപ്പം അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ് പ്രണീത് കൗറിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. രാജി ആവശ്യപ്പെട്ടാല്‍ അത് എ.എ.പിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനും പ്രണീത് കൗറിനും അറിയാമെന്നും അതുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും ബിജെപി ആരോപിക്കുന്നു.
ഭാര്യമാത്രം കോണ്‍ഗ്രസില്‍ ?,മകനും മകളും ചെറുമകനും ബിജെപിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അമരീന്ദറിന്റെ മറുപടി

