National News

ഭാര്യമാത്രം കോണ്‍ഗ്രസില്‍ ?,മകനും മകളും ചെറുമകനും ബിജെപിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അമരീന്ദറിന്റെ മറുപടി

മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടും എന്തുകൊണ്ട് ഭാര്യ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തുടരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ട ആവശ്യമില്ലെന്ന് അമരീന്ദറിന്റെ മറുപടി.മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യ സഹ മന്ത്രിയായിരുന്നു പ്രണീത് കൗര്‍. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമാണ്.കഴിഞ്ഞ ദിവസമാണ് മകന്‍ രണ്‍ബീര്‍ സിങ്, മകള്‍ ഇന്ദേര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവര്‍ക്കൊപ്പം അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ് പ്രണീത് കൗറിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. രാജി ആവശ്യപ്പെട്ടാല്‍ അത് എ.എ.പിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനും പ്രണീത് കൗറിനും അറിയാമെന്നും അതുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും ബിജെപി ആരോപിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!