ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കൊറേ കാലമായി ഇത് സഹിക്കുന്നു..രാജഭരണം അല്ലാലോ?.ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്.കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി.മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു,ഗവർണറുടെ ഇടപെടൽ ജനാധിപത്യത്തിന് അപമാനമെന്ന് പറഞ്ഞ കാനം ഒരു ആവശ്യവുമില്ലാത്ത പദവിയാണ് ഗവർണർ പദവിയെന്ന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ ആക്രമത്തില്‍ തനിക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.
കൊറേ കാലമായി ഇത് സഹിക്കുന്നു;കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഭീഷണി.മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോ;കാനം

