കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി തലശേരി എംഎൽഎ എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് ലഭിച്ചത് 96 വോട്ടുകൾ ആണ് എതിർ സ്ഥാനാർഥി അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഇന്നു ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്. .പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു..എം.ബി. രാജേഷ് മന്ത്രിയായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്.തലശ്ശേരി മണ്ഡലത്തിൽനിന്ന് തുടർച്ചയായി രണ്ടുതവണ എംഎൽഎയായ ഷംസീർ കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.
എ.എൻ ഷംസീർ ഇനി സഭാ നാഥൻ;ഷംസീറിന് ലഭിച്ചത് 96വോട്ട് അൻവർ സാദത്തിന് 40

