കോഴിക്കോട് പതിനേഴുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ.അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അത്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു.
അത്തോളിയിൽ പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

