National News

ഒരുമാസമായിട്ടും വീട്ടിലേക്ക് വരുന്നില്ല; ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്,കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി സ്റ്റേഷനിൽ കീഴടങ്ങി

ഉത്തര്‍പ്രദേശിൽ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു.സഞ്ജയ് കുമാറാ(30)ണ് ഭാര്യ വന്ദന(26)യുടെ മൂക്ക് കടിച്ചെടുത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഞ്ജയ്കുമാറുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് വന്ദന കഴിഞ്ഞ ഒരുമാസമായി സ്വന്തം വീട്ടിലായിരുന്നു ഒരുമാസം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ വന്ദനയെ കൂട്ടിക്കൊണ്ടുപോകാൻ സഞ്ജയ് കുമാര്‍ വന്ദനയുടെ വീട്ടിലെത്തുകയും വന്ദന ഇയാളോടൊപ്പം പോകാൻ കൂട്ടാകുകയും ചെയ്തില്ല.തുടർന്നുള്ള ദേഷ്യത്തിൽ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയും മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
അതേസമയം, ഗുരുതരമായി പരിക്കേറ്റ യുവതിയെ വീട്ടുകാര്‍ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായതിനാല്‍ യുവതിയെ പിന്നീട് ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.
സഞ്ജയ്കുമാറിന്റെ രണ്ടാംഭാര്യയാണ് വന്ദന. ആറുവര്‍ഷം മുമ്പാണ് അയാളുടെ ആദ്യഭാര്യ മരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!