നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും.സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി.അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്.
ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീ ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു.കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.

