Kerala News

നടത്തിയത് മൂന്നു കൊലപാതകങ്ങള്‍;കൊടും കുറ്റവാളി പിടിയിലായത് കോഴിക്കോട് ഒളിവിൽ കഴിയവേ

മൂന്നു കൊലപാതകങ്ങള്‍ നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞ കൊടുംകുറ്റവാളി കോഴിക്കോട് പിടിയിൽ.പശ്ചിമ ബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നുളള അന്വേഷണ സംഘവും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം ഏഴിനാണ് ബംഗാളിലെ കാനിങ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയത്. ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സ്വപൻ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും രവികുലും സംഘവും ചേ‍ർന്ന് കൊലപ്പെടുത്തുകയായിരുന്നു.സ്വപൻ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക‍്‍സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹൽദർ എന്നിവരെയും വധിച്ചു. ശേഷം രവികുല്‍ രക്ഷപ്പെട്ട് കേരളത്തിലെത്തുകയും മീഞ്ചന്തയില്‍ ഒളിവില്‍ പാര്‍ക്കുകയുമായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!