Kerala News

തലശ്ശേരി നഗരസഭയുടെ നടപടിയില്‍ അടച്ചുപൂട്ടിയ സ്ഥാപനം തുറക്കാന്‍ അനുമതി, എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി പി രാജീവ്

തലശ്ശേരി നഗരസഭയുടെ നടപടിയില്‍ അടച്ചുപൂട്ടിയ ഫര്‍ണീച്ചര്‍ കട തുറക്കാന്‍ അനുമതിയായെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായിയുടെ പരാതി ലഭിച്ച ഉടന്‍ ഇടപെട്ടെന്ന് പി രാജീവ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. താക്കോലുമായി ഇന്നലെതന്നെ അധികൃതര്‍ ഉടമയുടെ വീട്ടിലെത്തിയതായും സംരംഭകരെ സഹായിക്കാനാണ് ഉദ്യോഗസ്ഥര്‍ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തലശേരി നഗരസഭയുടെ നടപടിയില്‍ മനംമടുത്ത് നാടുവിടേണ്ടി വന്ന രാജ് കബീറിന്റേയും ഭാര്യയുടേയും സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി ചൂണ്ടികാട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ സംരംഭങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണം. ചില സംവിധാനങ്ങളില്‍ പ്രശ്നമുണ്ട് . ഇത് മാറ്റേണ്ടതുണ്ട്. വ്യവസായ- പഞ്ചായത്ത് മന്ത്രിമാര്‍ ചേര്‍ന്ന് മാറ്റങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി. രാജീവ് പറഞ്ഞു.

ചില ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ കണ്ണട ഉറപ്പിച്ചുവച്ചിരിക്കുകയാണ്. കുഴപ്പങ്ങളാണ് ആദ്യം നോക്കുന്നത്. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണട വെക്കണമെന്നും രാജീവ് പറഞ്ഞു. നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന സംരംഭമാണത്. നേരത്തെയും അവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ട്. ഇനിയും അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പിന്തുണ നല്‍കുമെന്ന് രാജീവ് പറഞ്ഞു.

അതേസമയം, ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട ദമ്പതികളെ നാട്ടില്‍ തിരിച്ചെത്തിച്ചു. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കണ്ടെത്തി തിരിടെ എത്തിച്ചത്.

നഗരസഭയുടെ ഭീഷണിമൂലമാണ് നാടുവിട്ടതെന്ന് ഇവര്‍ പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്. ഇന്നലെ രാത്രിയോടെ തന്നെ ഇവര്‍ കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാല്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഇന്നു പുലര്‍ച്ചെ ആറോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!