‘വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം വന്നത് ദേശാഭിമാനിയില്‍ അല്ല’; മുഖ്യമന്ത്രി സംസാരിക്കുന്നത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് പി രാജീവ്
വിഴിഞ്ഞം തുറമുഖ കരാറിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്ന് പി. രാജീവ്. മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ഇത്തരത്തില്‍ വെല്ലുവിളിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിന്റെ ശരീരഭാഷയും വെല്ലുവിളികളും ഒരു പ്രതിപക്ഷ നേതാവിന്റേതിന് സമാനമാണെന്നും രാജീവ് വിമര്‍ശിച്ചു. അദാനി കമ്പനിയില്‍ എം എസ് സി കമ്പനിക്ക് ഓഹരി പങ്കാളിത്തം എന്ന വാര്‍ത്ത ആദ്യം വന്നത് ദേശാഭിമാനിയില്‍ അല്ല. ജൂണ്‍ 3 ന് മാതൃഭൂമിയില്‍ വാര്‍ത്ത വന്നു. അതിന് മുമ്പ് എക്കണോമിക് ടൈംസില്‍ വന്നു. ഈ സര്‍ക്കാര്‍ നിലവില്‍ […]









