പുരി ജഗന്നാഥ് സംവിധാനം ചെയ്‍ത് വിജയം ദേവരകൊണ്ട നായകനായ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ലൈഗർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.എന്നാല്‍ ആദ്യ ദിനം ഏറെയും നെഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. റിലീസിന് തൊട്ടുമുന്‍പ് തന്നെ ചിത്രം വിവാദങ്ങളിലും ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു.ഇപ്പോഴിതാ ചിത്രം വിജയം നേടാത്തതിന്റെ കാരണം വിജയ് ദേവരകൊണ്ടയാണ് എന്ന പറയുകയാണ് മുംബൈയിലെ പ്രമുഖ തിയേറ്റർ ഉടമ.
മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.
വിജയിന്റെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. ബഹിഷ്‌കരണ കാമ്പയിന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞതായി മനോജ് ദേശായി ആരോപിച്ചു.വിജയ്‍യുടെ പെരുമാറ്റം സിനിമയെ ദോഷകരമായി ബാധിച്ചു. നിങ്ങള്‍ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ തന്നെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല ആദ്ധേഹത്തിന്. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്’ മനോജ് ദേശായി പറഞ്ഞു.
ഇപ്പോൾ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങിയിട്ടുണ്ട്
ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 13.50 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്. ഹിന്ദി ബെല്‍റ്റില്‍ നിന്ന് 1.25 കോടിയും തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് 2 കോടിയും ചിത്രം നേടിയതായും അവരുടെ റിപ്പോര്‍ട്ട്. അങ്ങനെ ആകെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 16.75 കോടി. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്. ആദ്യ ദിനത്തിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയാണെന്നും അവര്‍ പറയുന്നു.

