കോഴിക്കോട്; കോഴിക്കേട് മെഡിക്കല്‍ കോളേജിനായി 700 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായതായി ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് ഘട്ടംഘട്ടമായി പണം ലഭ്യമാക്കും. മെഡിക്കല്‍ കോളജില്‍ പാരാ മെഡിക്കല്‍ ഹോസ്റ്റലിന്റെയും ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളേജ് സമയബന്ധിതമായി ആധുനീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രസവാശുപത്രി ആധുനികീകരിക്കുന്നതിന് മുന്‍ഗണന നല്‍കും. പ്രസവ വാര്‍ഡ് പൂര്‍ണമായി നവീകരിക്കും. ഗര്‍ഭസ്ഥ ശിശുക്കളുടെ ഐസിയു, ലേബര്‍ റൂം എന്നിവ ആധുനികീകരിക്കും. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ട്രോമാ കെയര്‍ സംവിധാനം കൊണ്ടുവരും. ഇതിനായി 16 കോടി രൂപയും പുതിയ എംആര്‍ഐ സ്കാനിങ് യന്ത്രത്തിന് 9 കോടിയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

