Local News

കുന്ദമംഗലം എ. യു.പി സ്‌ക്കൂളില്‍ പിടി എ കമ്മറ്റിയുടെ ലോട്ടറി ചലഞ്ച്

സ്‌ക്കൂള്‍ അക്കാദമിക അക്കാദമികേതര ഫണ്ട് സമാഹരണം ലക്ഷ്യം വച്ചു കൊണ്ടുള്ള ‘ ലോട്ടറി ചലഞ്ചിന്റെ ‘ ആദ്യ ഓണം ബംബര്‍ ടിക്കറ്റ് മലപ്പുറം ജില്ലാ ജഡ്ജ് എം പി ജയരാജന് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ നല്‍കി കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപക എം.കെ ലത ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി. കൗലത്ത്, കെ.സി നൗഷാദ്, സി.യൂസഫ് സ്‌ക്കൂള്‍ അധ്യാപകരായ യു.പി. ഏകനാഥന്‍ , എന്‍ . സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ലെസ്സി നന്ദി പറഞ്ഞു.

കുന്ദമംഗലം സബ് ജില്ലയിലെ സാധാരക്കാരായ കുട്ടികളുടെ ആശ്രയമായ കുന്ദമംഗലം യു.പി സ്‌ക്കൂള്‍ അതിന്റെ അക്കാദമിക മികവിനൊപ്പം തന്നെ അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും സജീവമാണ് എന്നാല്‍ നല്ലൊരു ഭാഗം കുട്ടികളും സാമ്പത്തികമായ് പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നോ ഇടത്തരം കുടുംബങ്ങളില്‍ നിന്നോ വരുന്നവരെന്ന നിലയിലും പലപ്പോഴും അവരുടെ ബഹുമുഖ വളര്‍ച്ചക്കാവശ്യമായ ഒരുപാടു പ്രവര്‍ത്തനങ്ങളില്‍ നിന്നും സാമ്പത്തിക പരാധീനതകളുടെ പേരില്‍ പിന്‍തള്ളപെടാതിരിക്കുക എന്ന ഉദ്ദേശത്തോടെ ഫണ്ട് സമാഹരണം ലക്ഷ്യം വച്ചു കൊണ്ട് സ്‌ക്കൂള്‍ പി.ടി.എയുടെ നേത്യത്വത്തില്‍ രക്ഷിതാക്കള്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!