Local News

വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണ് വ്യാപാരി വ്യവസായി സമിതി; സൂര്യ അബ്ദുല്‍ ഗഫൂര്‍

വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണ് വ്യാപാരി വ്യവസായി സമിതി എന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കച്ചവടക്കാരന്റെ കരുത്തായി കൂടെയുണ്ടാകു”മെന്ന തലക്കെട്ടില്‍ അജ് വ ഹോട്ടലില്‍ ആയിരുന്നു പരിപാടി നടന്നത്. യൂണിറ്റ് പ്രസിഡന്റ് ബഷീര്‍ നീലാറമ്മല്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. വിജയന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഇ. പി. അന്‍വര്‍ സാദത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി. മരക്കാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം ദേവദാസന്‍, പി.ഷൈപ്പു, രാജന്‍ പാറപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. റഹൂഫ് കനൂപി, പി.എം. ഹനീഫ, എന്‍.ദാനിഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എം.കെ. സുഭാഷ് സ്വാഗതവും സിദ്ധിഖ് മിന്‍സാര നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!