പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനായി പൊലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകൾ പുറത്ത്.മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തിയിരിക്കുന്നത്.ഐജി ലക്ഷ്മണയുടെ സീലും ഒപ്പും ഉപയോഗിച്ച് കോവിഡ് കാലത്ത് യാത്രാപാസ് എടുത്തിരുന്നുവെന്നും ഡ്രൈവർ വെളിപ്പെടുത്തി.അനിത പുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹ ശേഷം നെടുമ്പാശ്ശേരിയിലേക്ക് മോന്സന് പോയത് പോലീസ് വാഹനത്തിലാണെന്നും ഡ്രൈവര്‍ പറയുന്നു. സഹോദരിയുടെ വീട്ടില്‍ നിന്ന് മീനും തേങ്ങയും എടുക്കാന്‍ വേണ്ടി ആണ് പോലീസ് വാഹനം ഉപയോഗിച്ചത്.മോൻസണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.
വൈകിയാല്‍ വിമാനം നഷ്ടപ്പെടുമെന്നതിനാല്‍ സൈറണ്‍ ഇട്ട് മറ്റ് തടസ്സങ്ങള്‍ ഒഴിവാക്കിയായിരുന്നു ഔദ്യോഗിക വാഹനത്തിലെ യാത്ര. മോന്സന് ഡല്‍ഹിയിലെത്തുമ്പോള്‍ നാഗാലാന്‍ഡ് പോലീസിന്റെ വാഹനമാണ് കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയത്. അതോടൊപ്പം തന്നെ താമസം നാഗാലാന്‍ഡ് പോലീസിന്റെ ക്വാര്ട്ടേഴ്സിലുമായിരുന്നുവെന്നും മുന്‍ ഡ്രൈവറുടെ ശബ്ദരേഖയില്‍ പറയുന്നു.

