Kerala News

എഡിജിപി മനോജ് എബ്രഹാമടക്കം 12 ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുളള പുരസ്‌കാരം

സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായി. രണ്ട് പേരാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. എഡിജിപി മനോജ് എബ്രഹാം, എസിപി ബിജു ജോര്‍ജ് എന്നിവരാണ് ഈ വിഭാഗത്തില്‍ മെഡല്‍ നേടിയത്.

സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസ്, എസ്പി പി.എ മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സുബ്രഹ്‌മണ്യന്‍, എസ്പി പി.സി സജീവന്‍, അസിസ്റ്റന്റ് കമ്മിഷണര്‍ കെ.കെ സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന്‍ നായര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി പ്രേമരാജന്‍, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റനന്റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ ഹരിപ്രസാദ് എന്നിവരാണ് മെഡല്‍ നേടിയത്.

ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ സിആര്‍പിഎഫില്‍ നിന്നാണ്. 171 പേരാണ് സിആര്‍പിഎഫില്‍ നിന്ന് മെഡല്‍ കരസ്ഥമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!