സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി നടൻ മോഹൻലാൽ.രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാന്‍ ഈ മഹോത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തണമെന്നത് ഒരു ആഹ്വാനമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഒന്നായി മുന്നേറാനും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഈ മഹോത്സവത്തിന് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്,.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഹര് ഘര്‍ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും ഏകോപിപ്പിക്കും.
വിവിധ രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ധനമന്ത്രി കെ.എന്‍. ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. നടന് സുരേഷ് ഗോപിയും വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു.

