ഇരു വൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ബിജു (49) വിനാണ് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കേണ്ടത്. കഴിഞ്ഞ 4 വര്‍ഷമായി വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലാണ്. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. മണ്ണാശ്ശേരി കെഎംസിടി കോളേജില്‍ നിന്ന് മാസത്തില്‍ 15 ഓളം ഡയാലിസിസുകള്‍ ബിജുവിന് നടത്തുന്നുണ്ട്. ഇതിനെല്ലാം ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്.
അനുയോജ്യമായ വൃക്ക കണ്ടെത്തി മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പഠിക്കുന്ന രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. 30 വര്‍ഷത്തോളം ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്നു. എല്ലാ സമ്പാദ്യവും ചികിത്സയ്ക്കായി ചിലവാക്കി. ഇപ്പോള്‍ നാട്ടുകാരുടെ സഹായവും കടം വാങ്ങിയുമാണ് ചികിത്സയ്ക്കും വീട്ടു ചിലവും കഴിയുന്നത്. സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് പണമയക്കാം. ചെറിയ തുകയാണെങ്കിലും അത് വലിയ ഉപകാരമായിരിക്കും.
K K BIJU VALIYAPARAMBIL CHIKILSASAHAYA COMMITTEE
G/pay, phone PE,Paytm : Biju KK
: 9947215984
A/C : 110054799498
IFSC : CNRB0014411
CANARA BANK
KUNNAMANGALAM
CALL : 9544832048
: 9037147666

